ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റി

കൊച്ചി: ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളില്‍ ദിലീപിനെതിരെ ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം.

ജൂലായ് ഏഴിനായിരുന്നു രാമലീലയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജനപ്രതിനിധിയായാണ് ദിലീപ് എത്തുന്നത്.

Top