ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗ് ഈ മാസം ഇല്ലെന്ന് സംവിധായകന്‍

ദിലീപ് ചിത്രം രാമലീല ഈ മാസം തിയേറ്ററുകളില്‍ എത്തില്ല. സെപ്തംബര്‍ 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. വൈകാതെ റിലീസിംഗ് തീയതി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് റിലീസിംഗ് പ്രതിസന്ധിയിലായത് എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കാരണമാണ് റിലീസ് വൈകുന്നത് എന്നായിരുന്നു അണിയറക്കാര്‍ അന്ന് നല്‍കിയ വിശദീകരണം.

എന്നാല്‍ ചിത്രം പിന്നീട് റിലീസ് ചെയ്യാനായില്ല. ഇതിനിടെ രാമലീലയുടെ റിലീസിന് ഒരു തടസവുമില്ലെന്ന് എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.

മുളകുപാടം റിലീസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top