കേസില്‍ കുടുക്കിയതാണ് ‘കമ്മാര സംഭവം ‘ മാസ് ഡയലോഗുമായി നടന്‍ ദിലീപ് . .

Dileep

രാമലീലക്ക് ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ സിനിമ കമ്മാര സംഭവം ഒരു സംഭവമാകും.

സമീപകാലത്ത് താന്‍ അനുഭവിച്ച പീഢനങ്ങള്‍ക്കുള്ള മറുപടിയാക്കിയാണ് ‘കമ്മാര സംഭവത്തിന്റെ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദിലീപ് ഫെയ്‌സ് ബുക്കില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

‘ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം ‘എന്നാണ് ദിലീപിന്റെ കമന്റുകള്‍ . .

തന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ‘കമ്മാര സംഭവം’ എന്നുകൂടി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ദിലീപ് പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ വേട്ടയാടിയവര്‍ക്കുള്ള ഒരു മറുപടി പുതിയ സിനിമയിലും ഉണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ഈ വാക്കുകള്‍ . .

രാമലീല വന്‍ ഹിറ്റായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് കമ്മാരസംഭവത്തെ സിനിമാ ലോകവും ഉറ്റുനോക്കുന്നത്.

Top