‘രാമലീല’ സൂപ്പർ ഹിറ്റാവുമെന്ന് ഭയന്ന് ദിലീപ് വിരുദ്ധർ ‘ചെപ്പടിവിദ്യ’യുമായി രംഗത്ത് !

കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘രാമലീല’ സൂപ്പര്‍ ഹിറ്റാവുമെന്ന് ഭയന്ന് ദിലീപ് വിരുദ്ധര്‍ പുതിയ തന്ത്രവുമായി രംഗത്ത്.

പ്യഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ ആരാധകര്‍ സിനിമ വിജയിപ്പിക്കാന്‍ ഇറങ്ങുമെന്ന പ്രചരണം പല കളറുകളില്‍ പോസ്റ്റ് ആക്കി ഫാന്‍സ് അസോസിയേഷന്‍ എന്ന രൂപത്തിലാണ് പ്രചരിപ്പിക്കുന്നത്.

ഈ പ്രചരണം സാമാന്യയുക്തിക്ക് നിരക്കുന്നതല്ലന്നാണ് ദിലീപ് ആരാധകര്‍ പറയുന്നത്.

ജയിലില്‍ എന്തിന് ദിലീപിനെ പിടിച്ചിട്ടു എന്ന വലിയ ചോദ്യമുയര്‍ത്തുന്ന പ്രേക്ഷകരുടെ പ്രതിഷേധമാകും രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ കാണാന്‍ പോവുന്നതെന്നാണ് അവര്‍ പറയുന്നത്.

ഈ ഒഴുക്ക് മുന്‍കൂട്ടി കണ്ട് ക്രെഡിറ്റ് എടുക്കുന്നതിനു വേണ്ടി നടത്തുന്ന ഇത്തരം ചെപ്പടിവിദ്യ ഒന്നും വിലപ്പോവില്ലന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദിലീപ് സിനിമ കാണാന്‍ ഒഴുകാന്‍ പോകുന്നത് കേരളം കാണാനിരിക്കുന്നതേയുള്ളൂവെന്നുമാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.

സെപ്തംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top