കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഉച്ചയ്ക്ക് ശേഷമാകും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. കസ്റ്റഡിയില്‍ തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടരുകയാണ്. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപുള്ളത്.

ദിലീപിന്റെ ജാമ്യാപേക്ഷ നിലവിലെ സാഹചര്യത്തില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈക്കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയാകും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

Top