ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; വിധി 28ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹൽജിയിൽ വിചാരണക്കോടതി 28ന് വിധി പറയും. കേസിൽ വാദം പൂർത്തിയായി. വിവിധ ഘട്ടങ്ങളിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

സാക്ഷിയായ വിപിൻ ലാലിനെ കൂറുമാറ്റാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചിരുന്നു. ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങളും കോടതിയിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ െ്രെഡവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന കോടതി നിർദേശത്തിൽ പ്രോസിക്യൂഷൻ മറുപടി നൽകി. പ്രോസിക്യൂഷൻ വാദം ബാലിശമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Top