സത്യം ജയിക്കുന്നു. . കേരള പോലീസിനൊരു ബിഗ് സല്യൂട്ട് ; രമ്യ നമ്പീശന്‍

remya

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തും നടിയുമായ രമ്യ നമ്പീശന്‍.

”സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ…. കേരള പോലീസിനൊരു ബിഗ് സല്യൂട്ട്….” തന്റെ ഫേസബുക്ക് പേജില്‍ രമ്യ കുറിച്ചു.

ഇതോടൊപ്പം വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റും രമ്യ ഷെയര്‍ ചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ഉന്നയിച്ചവരില്‍ ഒരാള്‍ രമ്യ നമ്പീശനായിരുന്നു.

Top