ദിലീപിനൊപ്പം കാവ്യയും മകള്‍ മഹാലക്ഷ്മിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ദിലീപ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദിലീപും മകള്‍ മഹാലക്ഷ്മിയും ഒരുമിച്ചുള്ള ഒരു ചിത്രവും കാവ്യയ്‌ക്കൊപ്പം ദിലീപ് നില്‍ക്കുന്നൊരു ചിത്രവുമാണ് വൈറലായിരിക്കുന്നത്.

ദിലീപിന്റെ കൈകളില്‍ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന മഹാലക്ഷ്മിയെ ചിത്രത്തില്‍ കാണാം. അച്ഛന്റെയും മകളുടെയും ചിത്രം ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. ഭാര്യ കാവ്യ മാധവനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തുന്ന മറ്റൊരു ചിത്രമാണ് ഇതിനൊപ്പം പ്രചരിക്കുന്നത്.

ദിലീപ് തന്റെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥന്‍’ ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Top