ക്രോസ് വിസ്താരം ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ദിലീപിനെ ക്രോസ് വിസ്താരം ചെയ്യുവെന്ന് സുപ്രീം കോടതി. അതേസമയം വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണയ്ക്ക് സ്റ്റേയില്ലെന്നും കോടതി പറഞ്ഞു.

ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ മാസം 30 മുതല്‍ സാക്ഷികളെ വിസ്തരിക്കാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി മുമ്പോട്ട് വന്നത്.

Top