ദിലീപിന് വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിക്കണമെന്ന് പൊലീസ്‌

കൊച്ചി: ദിലീപിനെ വിസ്താരത്തിനായി ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയില്ലെന്ന് പൊലീസ്.

സുരക്ഷാ മാനദണ്ഢങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.

നാളെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുക.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

Top