ദിലീപും സിദ്ദിഖും കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു

യാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെയും സിദ്ദിഖിനെയും കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രവുമായി സംവിധായകന്‍ വ്യാസന്‍കെപി. ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

ഇതു വരെ സിനിമകളില്‍ പറയാത്ത പ്രമേയമാണെന്നും ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നതെന്നുമാണ് വിവരം. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല.

എഴുത്തുകാരനായും സംവിധായകനായും നിര്‍മാതാവ് എന്നീ രംഗങ്ങളില്‍ സാന്നിധ്യമറിയിച്ച വ്യക്തിയാണ് കെ പി വ്യാസന്‍. അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന സിനിമ നിരൂപക ശ്രദ്ധ നേടിയിരുന്നു.

Top