ദിലീപിന്റെ സ്വകാര്യം പറിച്ചിലും കാവ്യയുടെ പൊട്ടിച്ചിരിയും; വൈറലായി വീഡിയോ

താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും വീഡിയോ ആണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് ദിലീപ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഭക്ഷണം കഴിക്കുമ്പോള്‍ ദിലീപ് എന്തോ കാവ്യയുടെ കാതില്‍ പറയുകയാണ്. തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദിലീപ് തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് വീഡിയോ പങ്കു വച്ചത്.

മാത്രമല്ല രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കാവ്യയുടെ ചിരി കാണാന്‍ എന്തുഭംഗിയാണെന്നുമുള്ള കമന്റുകളുമാണ് വീഡിയോയിക്ക് ലഭിക്കുന്നത്.

Keep Smiling 🤗❤️

Posted by Dileep Online on Monday, December 9, 2019

Top