‘വധ ഭീഷണി കേസ് കള്ളക്കഥ’; ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നത് കള്ളക്കേസാണെന്ന് നടന്‍ ദിലീപ്. പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍.

പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗൂഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളാണ്. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടാം പ്രതി അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, നാലാം പ്രതി അപ്പു, അടുത്ത സുഹൃത്ത് ബൈജു, ആറാം പ്രതി വെളിപ്പെടുത്തലുകളില്‍ പറയുന്ന വിഐപി എന്നിവരാണ്. ബൈജൂകെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Top