നടക്കുന്നത് കള്ള പ്രചരണം, മാസ്റ്ററിനായി കാത്തിരിക്കുന്നുവെന്ന് ദിലീപ്

ളപതി വിജയ് യുടെ മാസ്റ്റർ സിനിമക്കായി താനും കട്ട വെയ്റ്റിങിലാണെന്ന് നടൻ ദിലീപ്.തമിഴ് സിനിമകളുടെ റിലീസിനെതിരെ ദീലീപ് എന്ന രൂപത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിയായിരുന്നു പ്രതികരണം. എക്സ്പ്രസ്സ്‌ കേരളയോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം. വിജയ് തന്റെ അടുത്ത സുഹൃത്താണെന്നും വിജയ് ആരാധകരെ പ്രകോപിപ്പിക്കാൻ അണിയറയിൽ ദുഷ്ട ശക്തികളാണ് പ്രവർത്തിക്കുന്നതെന്നുമാണ് ദിലീപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാഷകളുടെ അതിർവരമ്പുകളില്ലാതെ എല്ലാ സിനിമകളെയും പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് ദിലീപ് പ്രകടിപ്പിച്ചിരിക്കുന്നത്.


സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കും നിര്‍മ്മാതാക്കളും, വിതരണക്കാരും തീരുമാനിച്ചതായ വാർത്തയിലാണ്, ദിലീപ് മാസ്റ്റർ സിനിമക്കെതിരായ നിലപാട് സ്വീകരിച്ചതെന്ന തരത്തിൽ വ്യാജ പ്രചരണം ചില കേന്ദ്രങ്ങൾ അഴിച്ച് വിട്ടിരുന്നത്. ഈ സംഘടനകളുടെ ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് ഈ തീരുമാനമെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. അതേസമയം, തീയേ‌റ്റര്‍ ഉടമകളിൽ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന ആവശ്യം വിജയ് ആരാധകരും ഉന്നയിച്ചിട്ടുണ്ട്. ദളപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ 13 ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘കൈതി’ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജാണ് മാസ്റ്റർ സിനിമയുടെയും സംവിധായകൻ. നായിക മലയാളിയായ മാളവിക മോഹനനാണ്.

Top