dileep sanghani – bjp

രാജ്‌കോട്ട്: ‘ഭാരത് മാതാ കി ജയ്’ വിവാദം അവസാനിക്കുന്നില്ല. തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ എന്‍ട്രന്‍സ് ഫോമുകളില്‍ ‘ഭാരത് മാതാ കി ജയ്’ എന്ന എഴുതണമെന്ന ബിജെപി നേതാവ് ദിലീപ് സംഘാനിയുടെ നിര്‍ദേശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ബിജെപി നേതാവാണ് സംഘാനി.

സംസ്ഥാനത്ത് സംഘാനിയുടെ ഉടമസ്ഥതയില്‍ നാലു സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. 4500ല്‍ അധികം കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ഇവിടെ അഡ്മിഷന്‍ ലഭിക്കുന്നതിനായാണ് എന്‍ട്രന്‍സ് ഫോമുകളില്‍ ‘ഭാരത് മാതാ കി ജയ്’ എന്ന് എഴുതണമെന്ന് സംഘാനി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസം, ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ മടികാണിക്കുന്നവരുടെ തലവെട്ടാന്‍ മടിക്കില്ലെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ് പ്രസ്താവന നടത്തിയിരുന്നു.

കൂടാതെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവാതും ‘ഭാരത് മാതാ കി ജയ്’ വിവാദത്തെ അനുകൂലിച്ച് രംഗത്തെത്തി.

Top