നടിയെ അക്രമിച്ച കേസ്: ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹര്‍ജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെയാണ് ദിലീപ് അപ്പീൽ ഹരജി നൽകിയിരിക്കുന്നത്.

കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ നിർത്തിവച്ച് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം. വിചാരണ നടപടികൾ നിലവിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

Top