ദിലീപ് ജയിലില്‍ തുടരും ; റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി. 22 വരെ ദിലീപിന്റെ റിമാന്‍ഡ് തുടരുമെന്ന് അങ്കമാലി കോടതി അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ദിലീപിനെ ഹാജരാക്കിയത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്.

അതേസമയം ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ തീരുമാനത്തിനെതിരെ ദിലീപിന്റെ സഹോദരന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഗരസഭയുടെ തീരുമാനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

Top