വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കും നന്ദി : അരുണ്‍ ഗോപി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് പല സിനിമകളുടേയും റിലീസിനായി കാത്തിരിക്കാറുള്ളത്. അത്തരത്തില്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്നതും ദിലീപിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതുമായിരുന്ന സിനിമയായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രാമലീല. ഈ സിനിമ തനിക്കൊരു രണ്ടാം ജന്മമായിരുന്നെന്ന് ദിലീപ് തന്നെ പിന്നീട് പറയുകയുണ്ടായി.

രാമലീല എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കണ്ണുനീരിന്റെ നനവോടെ അല്ലാതെ ആ ദിവസം ഓര്‍ക്കാനാകില്ലെന്ന് അരുണ്‍ ഗോപി കുറിച്ചു. സിനിമയെ വിമര്‍ശിച്ചവര്‍ക്കും തള്ളിപ്പറഞ്ഞവര്‍ക്കും നന്ദിയുണ്ടെന്നും ഒരുവര്‍ഷം തികയുന്ന ദിവസം അരുണ്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌പെറ്റംബര്‍ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം…!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നല്‍കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കു ബഹിഷ്‌കരിക്കാന്‍ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നല്‍കിയ ഈ വിജയത്തിന് !!! ????
സ്‌നേഹപൂര്‍വ്വം….
അരുണ്‍ ഗോപി

Top