രണ്ടാംദിനം ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ദിലീപിന് ഇന്ന് നിര്‍ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ചോദ്യംചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി.

ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ സാധനങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. 3 മൊബൈല്‍ ഫോണ്‍, 2 ഐപാഡ്, ഒരു പെന്‍ ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് റിപ്പൊര്‍ട്ട്. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍
അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ മൊഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.

 

 

Top