വധഗൂഢാലോചനാ കേസ് റദ്ദാക്കണം; ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: വധഗൂഢാലോചനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ ദിലീപ് അടക്കമുള്ള 5 പ്രതികള്‍ക്ക് വധഗൂഢാലോചനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. ജാമ്യഹര്‍ജിയില്‍ തന്നെ ഈ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

വധഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ ഗൂഡാലോചന നടത്തിയതിന് ഒരു തെളിവുമില്ല. ഈ സാഹചര്യത്തില്‍ എഫ്ഐആര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് കൊണ്ടുതന്നെ എഫ്ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

 

Top