ദിലീപ് നാരായണന്‍ ചിത്രത്തില്‍ രാഹുല്‍ മാധവും,ബാലയും; ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിച്ചു

ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിച്ചു. ചിത്രത്തില്‍ രാഹുല്‍ മാധവ്,ബാല,അഷ്‌ക്കര്‍ സൗദാന്‍,ആര്യന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സായ് കുമാര്‍,ബിജു കുട്ടന്‍, എബിന്‍ ജോണ്‍, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, അമീര്‍ നിയാസ്, കിച്ചു, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ബോബന്‍ ആലുംമൂടന്‍, നീരജ, ആര്യ നന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്,സ്‌നേഹ ശ്രീകുമാര്‍, സീത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

വിവേക്, ഷഹീം കൊച്ചന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബേനസീറാണ്. പി. സുകുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Top