‘കേശു ഈ വീടിന്റെ നാഥന്‍’ ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുസിനിമകൂടി

മിമിക്രിയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. സിനിമയിലും ജീവിതത്തിലും ഇവരുടെ കൂട്ടുകെട്ട് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. പ്രേക്ഷകരുടെ ആഗ്രഹത്തിനൊപ്പം ഇരുവരും ഒന്നിക്കാന്‍ പോവുകയാണ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, ഉര്‍വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍, അശതി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍.

തിരക്കഥയും സംഭാഷണവും സജീവ് പാഴൂര്‍ ആണ്. നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.

Top