പുതുവത്സര ആശംസയുമായി വരുന്നത് ദിലീപ് അല്ലെ? ഏയ് അത് കേശുവാ

നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട വച്ച്, കഷണ്ടിത്തലയും കുടവയറും കൈയിലൊരു ബാഗുമായി നടന്നു വരുന്ന ചിത്രമാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച് ആരാധകര്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. എന്നാല്‍ പങ്കുവച്ച ചിത്രം കണ്ട ആരും ഒന്ന് നോക്കും ദിലീപ് തന്നെയാണോ അതെന്ന്.

ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ ആണ് തിരക്കഥ എഴുതിയത്. നാഥ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ ആണ്. നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍.

https://www.facebook.com/ActorDileep/posts/1973217009508725

Top