നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

dileep

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

കേസിലെ സുപ്രധാനമായ പല രേഖകളും, മൊഴികളും പൊലീസ് തന്നിട്ടില്ല, പൊലീസിന്റെ നടപടി ബോധപൂര്‍വ്വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള സാക്ഷിമൊഴികളാണ് സിനിമാ മേഖലയില്‍ നിന്നുണ്ടായത്.

സംയുക്താ വര്‍മ്മയേയും കുഞ്ചാക്കോ ബോബനേയും സാക്ഷിയാക്കിയത് മഞ്ജു വാര്യരുടെ ഇടപെടലാണെന്നാണ് ദിലീപിന്റെ പക്ഷം. കഴിഞ്ഞ ദിവസം കോടതിയിലെത്തി ദിലീപ് രേഖകള്‍ പരിശോധിക്കുകയും കുറ്റപത്രം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

Top