ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ; റിലീസ് തിയതി പുറത്തുവിട്ടു

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും. ദിലീപ് അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. സിനിമയുടെ ഔദ്യോകിക ടീസര്‍ ക്രിസ്മസ് ദിവസം പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ സ്വഭാവത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Top