Dileep-Kavya marriage; Manju’s reaction

കൊച്ചി: മഞ്ജുവാര്യരെ തകര്‍ത്ത് കളഞ്ഞത് മകള്‍ മീനാക്ഷിയുടെ നടപടി.

ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തതിനേക്കാള്‍ മഞ്ജുവിനെ വേദനിപ്പിച്ചത് എല്ലാറ്റിനെയും പിന്‍തുണച്ച് നിറഞ്ഞ് നിന്ന മകളുടെ ദൃശ്യമാണ്.

സിനിമാ സംബന്ധമായ കാര്യങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ച് മഞ്ജു വിവാഹ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെയാണ് വീക്ഷിച്ചത്.

ദിലീപിന്റെ അമ്മ സരോജിനിക്കൊപ്പം മകള്‍ മീനാക്ഷിയും ചേര്‍ന്ന് ചടങ്ങിന് നിലവിളക്ക് തെളിയിക്കുന്നത് നിറകണ്ണുകളോടെയാണ് മഞ്ജു വീക്ഷിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതീവരഹസ്യമായി സിനിമാ ഷൂട്ടിങ്ങിന് വേണ്ടിയെന്ന രൂപത്തില്‍ സംഘടിപ്പിച്ച ദിലീപ്-കാവ്യ വിവാഹവാര്‍ത്ത ആദ്യം പുറംലോകത്തെ അറിയിച്ചത് Express Kerala യാണ്.

പിന്നീട് ചാനലുകളില്‍ നിന്ന് പ്രതികരണത്തിന് ശ്രമിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ശ്രമിച്ചപ്പോഴും അവര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.

ദിലീപ്-കാവ്യാ വിവാഹത്തോടെ വീണ്ടും തന്റെ വിവാഹമോചനം ചര്‍ച്ചയാകുന്നതിലും അവര്‍ക്ക് വിഷമമുണ്ടെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

വിവാഹമോചനത്തില്‍ മഞ്ജുവിന്റെ ഭാഗത്തല്ല തെറ്റെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ ‘വ്യക്തമായതില്‍’ മഞ്ജുവിന്റെ കുടുംബവും ഹാപ്പിയാണ്.

ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉടനെ നടത്തി വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മഞ്ജു പ്രതികരിക്കാതിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

അഭിനയത്തിലും നൃത്തത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് അവരുടെ തീരുമാനം.

അതേസമയം ദിലീപ് വീണ്ടും വിവാഹം കഴിച്ചുവെന്ന് കരുതി താന്‍ ‘ചുമ്മാതിരിക്കാനൊന്നും’ തീരുമാനിച്ചിട്ടില്ലെന്ന് അടുപ്പക്കാരോട് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ നിലപാടാണ് അവരെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതെന്നാണ് സൂചന.

ഇനി മറ്റൊരു ക്ലൈമാക്‌സില്‍ മഞ്ജുവിന്റെ വിവാഹവും നടക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Top