ദിലീപ് ചിത്രം കമ്മാര സംഭവത്തിലെ മാസ്സ് സോങ് പുറത്തിറങ്ങി

kammara sambavam

തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ദിലീപ് ചിത്രം ‘കമ്മാര സംഭവത്തിലെ മാസ്സ് സോങ് പുറത്തിറങ്ങി. പ്രേക്ഷകര്‍ കാത്തിരുന്ന ഗാനമാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ശ്വേത മേനോന്‍,ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നൂതന വിദ്യകള്‍ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിച്ചത്.

kammarasabhavam

ഏകദേശം 20 കോടി ചെലവ് വന്ന സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.

Top