കമ്മാരസംഭവത്തില്‍ ദിലീപിന്റെ പുതിയ ലുക്കിനെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

kammara-sabavam-poster

രാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദിലീപിന്റെ കമ്മാരസംഭവം. എന്നാല്‍ ഇതിനോടകം എത്തിയ ചിത്രത്തിലെ പോസ്റ്ററുകളിലെ ദിലീപിന്റെ പുതിയ ലുക്കിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.

കട്ടതാടിയും കട്ടിമീശയും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ചുള്ള ദിലീപിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യൂത്തന്‍മാരെ തോല്‍പ്പിക്കുന്ന ലുക്കിലാണ് ദിലീപ് എത്തിയിരിക്കുന്നതെന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളീ ഗോപിയാണ്.

Top