ദിലീപ് ഇപ്പോഴും സംഘടനയിലെ അംഗം തന്നെയെന്ന് ഫിയോക്ക്‌

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കേസില്‍ നിന്നും കുറ്റവിമുക്തനായാല്‍ വീണ്ടും സംഘടനയുടെ പ്രസിഡന്റാകുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

ദിലീപ് അറസ്റ്റ് ചെയ്യപ്പട്ടതു കൊണ്ടാണ് നേതൃത്വ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും, എന്നാല്‍ ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും, ഫിയോക്കിന്റെ സെക്രട്ടറി ബോബി അറിയിച്ചു.

ദിലീപിനെ മാറ്റിയതിന് ശേഷം വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂരിനെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

അടച്ചു പൂട്ടിയ ദിലീപിന്റെ ഡി സിനിമാസ് തുറക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു.

ഇതിനോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംഘടന ഈ കാര്യം വ്യക്തമാക്കിയത്.

Top