ദിലീപ് നിരപരാധി, കുറ്റക്കാരനാക്കി പ്രചരണം നടത്തിയവര്‍ വെട്ടിലായി !

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിക്കുള്ളിലായ നടന്‍ ദിലീപിന് അഴിയാകുരുക്ക് ഒരുക്കിയവര്‍ക്ക് കനത്ത തിരിച്ചടി.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ ദിലീപിനെ മന:പൂര്‍വ്വം ചില കേന്ദ്രങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനും പൊതു സമൂഹത്തില്‍ നടനെതിരായ വികാരമുയര്‍ത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.

എന്തിനു വേണ്ടി ? ആര്‍ക്കു വേണ്ടിയാണ് ? ദിലീപിനെ കയ്യേറ്റക്കാരനാക്കിയതെന്ന ചോദ്യത്തിന് മാധ്യമങ്ങളും മറുപടി പറയേണ്ടതുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടിന്റെ വിവരങ്ങളറിഞ്ഞ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും അഭിപ്രായപ്പെടുന്നത്.

ഒരു കേസില്‍ അറസ്റ്റിലായ വ്യക്തിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് കൊടും ക്രിമിനലായി ചിത്രീകരിക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ പറ്റില്ലന്നതാണ് ഇവരുടെ നിലപാട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപിനെ കുറ്റാരോപിതനായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും വിചാരണ കോടതി വിധി വരും വരെ അക്കാര്യത്തില്‍ മുന്‍വിധി നല്ലതല്ലന്നുമാണ് നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയത്. 30 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചുണ്ട്. കൂടുതല്‍ കൃത്യതയ്ക്കുവേണ്ടി ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം മുന്‍പു ഭൂമി അളന്നതിനെകുറിച്ച് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കലക്ടര്‍ എം.എസ്. ജയ സര്‍വേ വിഭാഗത്തെ വീണ്ടും അളവെടുപ്പിനു നിയോഗിക്കുകയായിരുന്നു.30 വര്‍ഷത്തെ രേഖകളാണ് അന്നും പരിശോധിച്ചിരുന്നതും.

പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയതെന്നും. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നുമാണ് സര്‍വ്വേ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

Top