നടിയെ ആക്രമിച്ച കേസ്, ജാമ്യാപേക്ഷയുമായി ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

ജയിലിലായി 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത് ഇത് നാലാം തവണയാണ്.

അതേസമയം, ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

പ്രധാനസാക്ഷികളുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇനിയും താരത്തെ കസ്റ്റഡിയില്‍ വെക്കേണ്ടെന്നും പ്രതിഭാഗം പറയുന്നു.

Top