നടിയെ ആക്രമിച്ച കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദിലീപ്

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദിലീപ്.

ഇത് സംബന്ധിച്ച് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനാണ് ദിലീപ് അപേക്ഷ നല്‍കിയിരിക്കുന്നത്. നടിക്ക് എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നും ദിലീപ് ചോദിച്ചു.

എന്നാല്‍, നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ചോദിച്ചാണെന്ന് ഹൈക്കോടതി വിശദമാക്കി അതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി ദിലീപിനെ അറിയിക്കുകയും ചെയ്തു. വനിതാ ജഡ്ജി വേണമെന്നും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു നടിയുടെ ഹര്‍ജി. ഇതിനെ എതിര്‍ത്താണ് ദിലീപ് നീക്കം നടത്തിയത്.

Top