ഡി സിനിമാസിനെതിരെയുള്ള വിധിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

d cinemas

തൃശൂര്‍: ഡി സിനിമാസ് തിയറ്ററിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിക്കെതിരേ നടന്‍ ദിലീപ് ഹൈക്കോടതിയില്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കേസെടുത്തിരുന്നു. ദിലീപ്, മുന്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തത്തുടര്‍ന്നാണു നടപടി. അതേസമയം ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Top