ദിലീപ് ചിത്രം ബാന്ദ്ര തീയേറ്ററുകളിലേക്ക്; നവംബര്‍ 10 ന് ചിത്രം തീയേറ്ററുകളിലെത്തും

രുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനാവുന്ന ബാന്ദ്ര തീയേറ്ററുകളിലേക്ക്. ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അധോലോക നായകന്‍ ആലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് ആയാണ് ദിലീപ് എത്തുന്നത്. ചിത്രം നവംബര്‍ 10 ന് ചിത്രം തീയേറ്ററുകളിലെത്തും.

തമന്നയാണ് ചിത്രത്തിലെ നായിക.  തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ , നീല്‍ നിതിന്‍ മുകേഷ്, ദിനോ മോറെ, അമിത് തിവാരി, ഈശ്വരി റാവു ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ബാന്ദ്രയിലുണ്ട്. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥയില്‍. മുംബൈ, ഹൈദരാബാദ്, അഹമ്മദബാദ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍ . വിനായക അജിത്താണ് നിര്‍മാണം

Top