ദിലീപിന് വിദേശയാത്രയ്ക്ക് പോകാന്‍ അനുമതി നല്‍കി കോടതി വിധി

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി വിധി. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി വിദേശത്ത് പോകുന്നതിനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്.

ചിത്രീകരണത്തിനായി ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകുന്നതിനാണ് ദിലീപ് അനുവാദം ചോദിച്ചത്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ദിലീപ് വിദേശ യാത്ര നടത്തുന്നത്. റാഫി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നമിത പ്രമോദ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് താരങ്ങള്‍.

Top