വിദേശ യാത്രയ്ക്കായി ദിലീപിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന് കോടതി വിധി

dileep

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നതിന് അനുമതി നല്‍കി കോടതി വിധി. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിന് വേണ്ടിയാണ് ദിലീപ് പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടിരുന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലായിരിക്കും ദിലീപിന്റെ വിദേശയാത്ര.

Top