ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍;ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, നടന്‍ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ നല്‍കി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയിന്മേല്‍ ദിലീപ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ദിലീപും മുഖ്യ പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയെ സമീപിച്ചത്.

Top