സംവിധാനം അനിയന്‍ അനൂപ്, നിര്‍മ്മാണം ചേട്ടന്‍ ദിലീപ്; തട്ടാശ്ശേരി കൂട്ടം പോസ്റ്റര്‍ പുറത്ത്

ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തട്ടാശ്ശേരി കൂട്ടത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപ് തന്നെയാണ്. ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് നായകനായി എത്തുന്നത്.

‘ഈ പുതു വര്‍ഷത്തില്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിച്ചു എന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു’ എന്ന കുറിപ്പുമായാണ് ദിലീപ് ഫെയ്‌സ് ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ദിലീപ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥ ഒരുക്കുന്നത്.

Top