Dileep announced new film organization

കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സിനിമ സംഘടന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്.

സംഘടനയില്‍ ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിയുമാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ പിന്തുണ പുതിയ സംഘടനയ്ക്കുണ്ടെന്ന് ദിലീപ് പറഞ്ഞു. സിനിമ നില്‍ക്കാന്‍ പാടില്ലെന്നും അത് ചലിച്ചുകൊണ്ടേയിരിക്കണമെന്നും ദിലീപ് പറഞ്ഞു.

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് കാരണമായത്.

Top