റോഷാക്കിന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തിൽ ദിലീപും സുരാജ് വെഞ്ഞാറമൂടും

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നിസാം ബഷീർ ആണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.

ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയിൽ ഒരുങ്ങുന്നത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.

Top