ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ദിലീപും കാവ്യയുമെത്തി

വണംകോട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ നടന്‍ ദിലീപും കാവ്യ മാധവനുമെത്തി. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച് വഴിപാടുകള്‍ നടത്തുകയും, കഴിഞ്ഞ ദിവസം ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘടനം നിര്‍വഹിക്കുകയും ചെയ്തു.പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവം അടുത്തമാസം എട്ടിന് സമാപിക്കും.

ആവണംകോട് സരസ്വതി ക്ഷേത്രത്തിന് ദിലീപിനെ സംബന്ധിച്ച് ഏറെ പ്രത്യേകതയുണ്ട്. ബാല്യകാലത്ത് ഇവിടെയായിരുന്നു താരം പുസ്തകം പൂജയ്ക്ക് വച്ചിരുന്നത്. താരദമ്പതികള്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ഹരി പത്തനാപുരമാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.

വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നടത്തി. വിജയദശമി ദിവസം ഇവിടെ പ്രഗല്‍ഭരായ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്തും. മിക്കവാറും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്താന്‍ ഞാനും ഉണ്ടാകുമെന്നും വീഡിയോയ്‌ക്കോപ്പം ഹരി കുറിച്ചു.

Top