അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് ദിലീപ് ; തന്റെ പേരു പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

Dileep

കൊച്ചി : അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് ദിലീപ്. തന്റെ പേരു പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് തന്റെ രാജി.

c3adc9a3-05cc-401f-b1d4-458700c71ba6

”അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.”-ദിലീപ് പറഞ്ഞു.

ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ സംഘടന തകരരുത്. അമ്മയുടെ സഹായംകൊണ്ട് ജീവിക്കുന്നുവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണം. വേട്ടായാടപ്പെടുന്നത് മനസ്സറിയാത്ത കുറ്റത്തിനെന്നും അമ്മ അംഗത്വം രാജി വെച്ചുകൊണ്ടുള്ള കത്തില്‍ ദിലീപ് പറയുന്നു.

5047fae1-d987-44a4-8063-01b85a5998b1

കഴിഞ്ഞ ദിവസം അമ്മ എക്സിക്യൂട്ടീവ് നടത്തിയ പത്രസമ്മേളനത്തില്‍ ദിലീപിന്റെ രാജി സംഘടന ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ദിലീപിന്റെ രാജിക്കത്ത് പുറത്തുവന്നതോടെ സംഘടനയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന്‍ ആയ ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗം എല്ല എന്ന വാര്‍ത്തയെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു, പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Top