സിനിമ ചിത്രീകരണത്തിനായി വിദേശ യാത്രയ്ക്ക് അനുമതി തേടി ദീലീപ് വീണ്ടും കോടതിയില്‍

Dileep

കൊച്ചി: വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ത്ഥമാണ് യാത്രയെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല.ദിലീപ് അടക്കമുള്ള പ്രതികള്‍ വിവിധ ആവശ്യങ്ങളുമായി കോടതിയില്‍ നല്‍കുന്ന നിരന്തര ഹര്‍ജികളാണ് ഇതിന് തടസ്സമാകുന്നത്. ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

Top