‘ദിൽബെർട്ട് കാർട്ടൂൺ’ ഒഴിവാക്കി യുഎസ് പത്രങ്ങൾ

സ്‌കോട്ട് ആഡംസിന്റെ ദിൽബെർട്ട് കാർട്ടൂണുകൾക്ക് വിലക്കേർപ്പെടുത്തി യുഎസ് പത്രങ്ങൾ. അമേരിക്കയിലെ കറുത്ത വർഗക്കാരെ “വിദ്വേഷ സംഘം” എന്ന് വിളിക്കുകയും, ‘കറുത്ത വർഗക്കാരുടെ നരകത്തിൽ നിന്ന്’ രക്ഷപ്പെടാൻ വെളുത്ത വർഗക്കാരോട് യൂട്യൂബ് വീഡിയോയിലൂടെ ആഹ്വാനം ചെയ്തതിനെയും തുടർന്നുമാണ് വിലക്ക്. ബോസ്റ്റൺ ഗ്ലോബ്, ലോസ് ആഞ്ചലസ് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ നിരവധി അമേരിക്കൻ പത്രങ്ങളാണ് വംശീയ അധിക്ഷേപത്തെ തുടർന്ന് ആഡംസിന്റെ ദിൽബെർട്ട് ഒഴിവാക്കിയത്. 43 ഓളം സംസ്ഥാനങ്ങളിലായി 300ലധികം പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടുന്ന ഏറ്റവും വലിയ അമേരിക്കൻ പ്രസാധകരായ യുഎസ്എ ടുഡേ നെറ്റ്‌വര്‍ക്കും ഉടൻ തന്നെ വിലക്കേര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top