സുശാന്തിന്റെ ‘ദില്‍ബച്ചാര’ ഇന്ന് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ബച്ചാര ഇന്ന് റിലീസ് ചെയ്യും. ഹോട്ട്‌സ്റ്റാറില്‍ രാത്രി 7.30ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. സഞ്ജന സങ്കിയാണ് ചിത്രത്തിലെ നായിക.

ക്യാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പില്‍ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലാകുന്ന കഥാപാത്രങ്ങളായാണ് സഞ്ജനയും സുശാന്തും എത്തുന്നത്.

ഇംഗ്ലീഷ് ചിത്രം ‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സി’ന്റെ ഹിന്ദി പതിപ്പാണ് ദില്‍ബച്ചാര. മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top