സുശാന്ത് ചിത്രം ദില്‍ബച്ചാരെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ബച്ചാരയിലെ പ്രണയഗാനം പുറത്തിറങ്ങി. ജൂലായ് 24ന് ചിത്രം ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. സുശാന്തിന്റെ അവസാന ചിത്രമെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍.

എ ആര്‍ റഹ്മാനാണ് സംഗീതം. അരിജിത് സിംഗും ഷാഷ ത്രിപതിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സഞ്ജന സംഗിയാണ് സുശാന്തിന്റെ നായികയായെത്തുന്നത്. ക്യാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പില്‍ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലാകുന്ന കഥാപാത്രങ്ങളായാണ് സഞ്ജനയും സുശാന്തും എത്തുന്നത്.

ഇംഗ്ലീഷ് ചിത്രം ‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സി’ന്റെ ഹിന്ദി പതിപ്പാണ് ദില്‍ബച്ചാര. മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top