സുശാന്ത് വീണ്ടും ജീവിക്കുന്നു; ദില്‍ബച്ചാരയിലെ പ്രണയഗാനം പുറത്തിറങ്ങി

ന്തരിച്ച യുവ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതും സഞ്ജനയും ഒരുമിച്ച് അഭിനയിച്ചിരുന്ന ചിത്രം ദില്‍ബച്ചാരയിലെ ഗാനം പുറത്തിറങ്ങി. സുശാന്ത് ഈ ഗാനത്തിലൂടെ വീണ്ടും ജീവിക്കുകയാണ്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മോഹിത് ചൗഹാനും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. അമിത് ഭട്ടാചാര്യയുടേതാണ് വരികള്‍.

സുശാന്തിന്റെ അവസാന ചിത്രമായിരുന്നു ദില്‍ബച്ചാര. മുകേഷ് ചര്‍ബ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാസ്തിക മുഖര്‍ജി, സഹില്‍ വെയ്ദ്, സെയ്ഫ് അലി ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂണ്‍ 14നാണ് സുശാന്ത് അന്തരിച്ചത്.

Top