സുശാന്ത് സിംഗ് രാജ്പുത് ചിത്രം ദില്‍ ബേചാരയുടെ ടൈറ്റില്‍ ഗാനം നാളെ പുറത്തുവിടും

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരായുടെ ടൈറ്റില്‍ ഗാനം നാളെ ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ് ചെയ്യും.

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ഒരു ദൃശ്യം പുറത്തുവിട്ടു കൊണ്ട് നിര്‍മ്മാതാക്കളായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് റിലീസ് വിവരം അറിയിച്ചത്.

ഏ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഫറാ ഖാന്‍ ആണ്. മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. സുശാന്തിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.

Top