ജോസ്.കെ. മാണിക്കും ഭാര്യയ്ക്കുമെതിരെ വ്യാജസന്ദേശം ; ഡിജോ കാപ്പന്‍ പരാതി നല്‍കി

കോട്ടയം: ജോസ്.കെ. മാണിയെയും ഭാര്യയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാട്‌സാപ്പ് വ്യാജസന്ദേശം തന്റെ പേരില്‍ പ്രചരിച്ചതിനെതിരെ ഡിജോ കാപ്പന്‍ പരാതി നല്‍തി.

മുന്‍ കെ എസ് സി (എം) സംസ്ഥാന പ്രസിഡണ്ട് ഡിജോ കാപ്പന്‍ എഴുതുന്നു എന്നതലക്കെട്ടോടെ താനറിയാതെ തന്റെ അറിവോ സമ്മതമോ കൂടാതെ ശ്രീ ജോസ് കെ മാണിയേയും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി നിഷ ജോസിനെയും പേരെടുത്തു പറഞ്ഞ് വ്യക്തിഹത്യ നടത്തുന്ന അപകീര്‍ത്തികരമായ ഒരു കുറിപ്പ് വാട്‌സാപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു.

ദീര്‍ഘകാലമായി കക്ഷിരാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന എന്നെ കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുളവാക്കും വിധം വ്യാജ പോസ്റ്റ് ഇട്ടതും പ്രചരിപ്പിച്ചതും ആരെന്നു കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പാലാ ഡി വൈ എ സ്പിക്ക് രേഖാമൂലം പരാതി നല്‍കിയെന്നും ഡിജോ അറിയിച്ചു.

Top