പോ​ലീ​സി​നെ​തി​രെ ട്വീ​റ്റ്; ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്

Digvijay Singh

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന പോ​ലീ​സി​നെ​തി​രാ​യ വി​വാ​ദ ട്വീ​റ്റ്. സംഭവുമായി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ജൂ​ബി​ലി ഹി​ൽ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ടി​ആ​ർ​എ​സ് പാ​ർ​ട്ടി യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വ് ദി​നേ​ഷ് ചൗ​ദ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മു​സ്‌​ലിം യു​വാ​ക്ക​ളെ കെ​ണി​യി​ല്‍ വീ​ഴ്ത്താ​ന്‍ തെ​ലു​ങ്കാ​ന പോ​ലീ​സ് ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ദി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ പ​രാ​മ​ര്‍​ശം ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Top